തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.) യിൽ 2023 ജനുവരി സെഷനിലെ പിഎച്ച്.ഡി. പ്രവേശനത്തിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
അടിസ്ഥാന കലാ-ശാസ്ത്ര വിഷയങ്ങൾക്കൊപ്പം തന്നെ ഏവിയോണിക്സ് ഉൾപ്പടെയുള്ള സങ്കേതിക വിഷയങ്ങളിലും ഗവേഷണ സാധ്യതയുണ്ട്.
ഗവേഷണ മേഖലകൾ
1.ഹ്യുമാനിറ്റീസ്
2.മാത്തമാറ്റിക്സ്
3.ഫിസിക്സ്
4.കെമിസ്ട്രി
5.എയ്‌റോസ്‌പെയ്‌സ് എൻജിനിയറിങ്
6.ഏവിയോണിക്സ്
7.എർത്ത് & സ്‌പെയ്‌സ് സയൻസസ്
അടിസ്ഥാനയോഗ്യത
- എൻജിനിയറിങ്/ടെക്‌നോളജി, സയൻസ്, ഹ്യുമാനിറ്റീസ്/മാനേജ്മെന്റ്/സോഷ്യൽ സയൻസസ് എന്നീ വിഷയങ്ങളിലുള്ള ബിരുദാനന്തരബിരുദവും.
- ഓരോ ഗവേഷണ മേഖലയ്ക്കനുസരിച്ച് നിശ്ചിത ബ്രാഞ്ചിൽ/വിഷയത്തിൽ ബിരുദാനന്തര ബിരുദം വേണം.
- ഇതു കൂടാതെ, അപേക്ഷകർക്ക് നിഷ്ക്കർഷിച്ചിട്ടുള്ള ഒരു ദേശീയതല എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും വേണം.
- യു.ജി.സി: സി.എസ്.ഐ.ആർ:-നെറ്റ്-ജെ.ആർ.എഫ്./ലക്ചർഷിപ്പ് അല്ലെങ്കിൽ എൻ.ബി.എച്ച്.എം./ജെസ്റ്റ്, യു.ജി.സി.-നെറ്റ്-ജെ.ആർ.എഫ്./ലക്ചർഷിപ്പ് എന്നിവയിലേതെങ്കിലുമൊരു എലിജിബിലിറ്റി പരീക്ഷ, അപേക്ഷാർത്ഥി പാസ്സായിരിക്കണം.
പ്രോഗ്രാമിനനുസരിച്ച് ഓൺലൈൻ സിക്രീനിങ് ടെസ്ററും അഭിമുഖവുംഅടിസ്ഥാനമാക്കിയാണ് അവസാന ഘട്ട തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പണത്തിനുളള അവസാന തീയതി: 2022 ഡിസംബർ 12
No comments:
Post a Comment