Tuesday, 26 July 2022

സാഗര്‍മിത്ര നിയമനം




പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം പരപ്പനങ്ങാടി മത്സ്യഗ്രാമത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രകളായി ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 


ഫിഷറീസ് സയന്‍സ് / മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം നേടിയിട്ടുളള പ്രാദേശിക ഭാഷകളില്‍ ആശയവിനിമയം നടത്താല്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. 

വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരും 35 വയസ്സില്‍ കുറയാത്തവരുമായിരിക്കണം. 

പരപ്പനങ്ങാടി മത്സ്യഗ്രാമത്തിലുള്ളവര്‍ക്ക് മുന്‍ഗണന. 

പ്രതിമാസം 15000/- രൂപ ഇന്‍സെന്റീവ് ലഭിക്കും. 

അവസാന തീയതി : 2022 ഓഗസ്റ്റ് 2


No comments:

Post a Comment