Tuesday, 26 July 2022

സ്‌കൂള്‍ കൗണ്‍സിലര്‍ തസ്തികയിൽ നിയമനം



കോട്ടയം : വനിതാ -ശിശു വികസന ഓഫീസിനുകീഴിലുള്ള സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീമില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത

മെഡിക്കല്‍ സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്. ഡബ്ല്യു / സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ എം.എ / എം.എസ്.സി/ സോഷ്യല്‍ വര്‍ക്ക് വിത്ത് മെഡിക്കല്‍ ആന്‍ഡ് സൈക്കാട്രിക് സോഷ്യല്‍ വര്‍ക്ക് സ്‌പെഷലൈസേഷന്‍ / ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും 

കൗണ്‍സിലിംഗില്‍ ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. 

പ്രായപരിധി 40 വയസ്. 

അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തില്‍ 2022 ഓഗസ്റ്റ് 10 നകം നല്‍കണം. 

വിശദവിവരത്തിന് ഫോണ്‍: 0481 2961272


No comments:

Post a Comment