Wednesday, 28 December 2022

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോൺട്രാക്ട് വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു



ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോൺട്രാക്ട് വ്യവസ്ഥയില്‍  ജനറല്‍ വര്‍ക്കര്‍ (കാന്‍റീന്‍) തസ്തികയില്‍ നിലവിലുള്ള 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം 2023ജനുവരി 11-ന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ര‍ജിസ്റ്റര്‍ ചെയ്യണം.

പ്രായപരിധി : 2023 ജനുവരി 13 ന് 18-30. നിയമാനുസൃത വയസിളവ് ബാധകം.

വിദ്യാഭ്യാസ യോഗ്യത :

  • ഏഴാം ക്ലാസ് പാസ്.  
  • ഒരു ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ/ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്.
  • കേന്ദ്ര/സംസ്ഥാന അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇൻസ്റ്റിറ്റ്യൂട്ട്/രണ്ടു വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്, കാറ്ററിംഗ്, റസ്റ്റോറന്റ് മാനേജ്‌മെന്‍റ്.  
  • മലയാളത്തിൽ അറിവും അഭിലഷണീയം. ഫാക്ടറിയിൽ ഭക്ഷണം തയ്യാറാക്കുന്നതിലോ വിളമ്പുന്നതിലോ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. 
  • ഫാക്ടറി കാന്റീനിൽ/ലൈസൻസ്ഡ് ഫുഡ് കാറ്ററിംഗ് സർവീസ് ഏജൻസി./ഹോട്ടൽ .
  • അല്ലെങ്കിൽ /)ഓഫീസ് കാന്റീനോ ഗസ്റ്റ് ഹൗസോ പ്രവൃത്തി പരിചയം.

ശമ്പളം: 17300.

ജില്ല: എറണാകുളം 

No comments:

Post a Comment