Wednesday, 28 December 2022

അങ്കണവാടി ജോലികൾ

 


കേരളത്തിൽ വന്നിട്ടുള്ള വിവിധ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തിക കളിലേക്കുംനഴ്സ് ജോലി, ക്ലീനർ, ഹെൽപ്പേർ തുടങ്ങി മറ്റു സർക്കാർ സ്ഥാപനങ്ങളിലും ജോലി നേടാം, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.


ഐസിഡിഎസ് കുന്നുമ്മൽ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തി കകളിലേക്കും മരുതോങ്കര പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.

  • അപേക്ഷകർ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാർ ആയിരായിരിക്കണം.
  • അങ്കണവാടി വർക്കർ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെൽപ്പർ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നതും പത്താം ക്ലാസ് തോറ്റവരും ആയിരിക്കണം.
  •  18-46 പ്രായ പരിധിയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം.


പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും അപേക്ഷ ഫോറത്തിന്റെ മാതൃക കുറ്റ്യാടിയിൽ ലഭിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ "ശിശു വികസന പദ്ധതി ഓഫീസർ,കുന്നുമ്മൽ,കുറ്റ്യാടി പോസ്റ്റ്, 673508 എന്ന വിലാസത്തിൽ 2023ജനുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക്" ഉള്ളിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിച്ചിരിക്കണം.

അപേക്ഷ കവറിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും തസ്തികയുടെ പേരും വ്യക്തമായി എഴുതണം.

ഫോൺ:  0496 259 7584

No comments:

Post a Comment