മലപ്പുറം ജില്ലയില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മൂക്കുതല ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍(പെണ്‍കുട്ടികള്‍) നിലവില്‍ ഒഴിവുള്ള വാര്‍ഡന്‍, വാച്ച്മാന്‍, മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ എന്നീ തസ്തികകളിലേക്ക് അര്‍ഹരായ അപേക്ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വാര്‍ഡന്‍, വാച്ച്മാന്‍ എന്നിവരെ ദിവസവേതനാടിസ്ഥാനത്തിലും മേട്രന്‍ കം റസിഡന്റ് ട്യൂട്ടറെ ഹോണറേറിയം വ്യവസ്ഥയിലും ആയിരിക്കും നിയമിക്കുന്നത്.
യോഗ്യത
വാര്‍ഡന്‍ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി വിജയിച്ചിട്ടുള്ളവരായിരിക്കണം. പെണ്‍കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുള്ള പരിചയം അഭികാമ്യം.
വാച്ച്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എല്‍ജിഎസ് തസ്തികയുടെ യോഗ്യത ഉണ്ടായിരിക്കണം.
മേട്രന്‍ കംറസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേയ്ക്ക്ബിരുദവും ബിഎഡും യോഗ്യതയുള്ള വനിത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും.
അര്‍ഹരായ അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 29നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ നമ്പര്‍ : 7034886343
No comments:
Post a Comment