കേരള ടൂറിസം വകുപ്പിനുകീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ലൈഫ് ഗാർഡുകളെ തകിരഞ്ഞെടുക്കുന്നു. ദിവസക്കൂലി അടിസ്ഥാനത്തിൽ 7-ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ 2023 ഫെബ്രുവരി 15 വൈകുന്നേരം 5 മണിക്ക് മുൻപ് പോസ്റ്റൽ വഴിയോ, നേരിട്ടോ ഒഫീസിൽ ലഭിക്കേണ്ടതാണ്.
വിനോദസഞ്ചാര വകുപ്പിനുകീഴിൽ 8 ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്, തിരുവനന്തപുരത്ത് ഏഴും, എറണാകുളത്ത് ഒന്നും ഒഴിവുകളാണ് ഉള്ളത്.
പ്രായപരിധി
അപേക്ഷകർ 18-നും 35-നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കേണം, നാവിക സേനയിൽ നിന്ന് വിരമിച്ചവർക്ക് 5 വർഷത്തെ പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്.
യോഗ്യത
ഫിഷർമാൻ: 7-ക്ലാസ് പാസ്സ് ആയിരിക്കേണം, നീന്തൽ അറിയാവുന്ന ആളാണെന്നും ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ജനറൽ മറ്റുള്ള വിഭാഗങ്ങൾ SSLC യോഗ്യതയും, കടലിൽ നീന്താൻ അറിഞ്ഞിരിക്കേണം, നേവിയിൽ നിന്നും വിരമിച്ചവർ SSLC യോഗ്യതയും, 15 വർഷത്തെ സർവീസ് ചെയ്തവർ, ശാരീരിക ക്ഷമതയും ഉണ്ടായിരിക്കേണം
തിരഞ്ഞെടുക്കുന്നവർക്ക് 10-ദിവസത്തെ ട്രൈനിങ്ങ് ഉണ്ടാകും, ശമ്പളം ദിവസം 750 രൂപ
ഓഫീസിൽ:
റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, നോർക്ക ബിൽഡിങ്, തൈക്കാട്, തിരുവനന്തപുരം
റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, ബോട്ട് ജെട്ടി കോംപ്ലക്സ്, എറണാകുളം - 11
കൂടുതൽ വിവരങ്ങൾക്ക് എവിടെ സന്ദർശിക്കുക LINK
No comments:
Post a Comment