Monday, 2 January 2023

ഗവണ്മെന്റ് ആശുപത്രിയിൽ വിവിധ തസ്തികയിൽ ഒഴിവ്

 

ആലപ്പുഴ: ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍ സെന്ററിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു.

ഒഴിവ് 

 സ്റ്റാഫ് നഴ്സ്(ഒഴിവ് ഒന്ന്)

സ്വീപ്പര്‍ ക്ലീനര്‍ (ഒഴിവ് ഒന്ന്)

യോഗ്യത:  

സ്റ്റാഫ് നഴ്സ് : പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. കേരള ഗവണ്‍മെന്റ് അംഗീകൃത ജി.എന്‍.എം./ ബി.എസ്‌സി. നഴ്സിംഗ്. കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സി.ടി. സ്‌കാന്‍ സെന്ററിലെ പ്രവൃത്തി പരിചയം നിര്‍ബന്ധം.

പ്രായപരിധി: 20-40 വയസ്സ്. സി.ടി. സ്‌കാന്‍ സെന്ററില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് വയസ്സ് ഇളവ് ലഭിക്കും.

സ്വീപ്പര്‍ ക്ലീനര്‍ :
ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമെങ്കിലും ക്ലീനിംഗ് ജോലികള്‍ ചെയ്തു പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി. പാസ്സായവര്‍, വിധവകള്‍, ഭര്‍ത്താവിനോ കുട്ടികള്‍ക്കോ മാരക രോഗങ്ങള്‍ ഉള്ളവര്‍, പരിസരവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്.

 വിലാസം: ആലപ്പുഴ ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി, മെഡിക്കല്‍ കോളേജ് ആശുപത്രി കോംപ്ലക്സ്, വണ്ടാനം, ആലപ്പുഴ. 

അവസാന  തീയതി : 2023 ജനുവരി 16 വൈകിട്ട് അഞ്ച് മണി.

No comments:

Post a Comment