Monday, 2 January 2023

കേന്ദ്ര സ്ഥാപനത്തിൽ അപേക്ഷ ക്ഷണിച്ചു

 

എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒരു ഒഴിവാണ് നിലവിലുള്ളത്.

യോഗ്യത :

അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് എ.എം.പി, ഇന്‍ഡസ്ട്രിയല്‍ ഹൈജീന്‍ / അസ്സോസിയേറ്റ് ഫെല്ലോ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഹെല്‍ത്ത് ഡിപ്ലോമ.

ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എം.ബി.ബി.എസ് ബിരുദക്കാരെയും പരിഗണിക്കും. പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണയുണ്ടാകും. 

 ശമ്പളം : 50,000 മുതല്‍ 60,000  

 പ്രായം : ഫെബ്രുവരി ഒന്നിന് 56 വയസ് കവിയാന്‍ പാടില്ല.


നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2023ജനുവരി അ്ഞ്ചിനു മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എ. എം.പി എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ്
എക്‌സ്‌ചേഞ്ചില്‍
പേര് രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് എ.എം.പി കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് കക ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ /ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തുകയും വേണം

No comments:

Post a Comment