കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് 122 ലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകൾ
അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്: 01
ചീഫ് അക്കൗണ്ടന്റ്: 01
ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ: 106
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 04
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 10
1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
- കേരള/ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡാറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.
- ഒരു അംഗീകൃത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തിപരിചയം.
2. ജൂനിയർ ക്ലാർക്ക്/ കാഷ്യർ
- എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യത ആയിരിക്കും.
- കാസർഗോഡ് ജില്ലയിൽ പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (JDC), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (JDC) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.
- കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത് ബികോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ന്റെ HDC. അല്ലെങ്കിൽ HDCM) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി എസ് സി ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
3. അസിസ്റ്റന്റ് സെക്രട്ടറി
- എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ന്റെ HDC. അല്ലെങ്കിൽ HDCM) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) വിജയിച്ചിരിക്കണം.
- അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി എസ് സി/ എം എസ് സി അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികം ആയിട്ടുള്ളതും ആയ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബികോം ബിരുദം.
4. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി/ MCA/MSc
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
പ്രായപരിധി : 18 - 40
ശമ്പളം :
അസിസ്റ്റന്റ് സെക്രട്ടറി: 18300-66470
ചീഫ് അക്കൗണ്ടന്റ്: 28000-66470
ജൂനിയർ ക്ലാർക്ക്/ കാഷ്യർ: 17,360-44650
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 19580-63790
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 18300-46830
അപേക്ഷ ഫീസ് :
പൊതു വിഭാഗക്കാർക്കും വയസ്സ് ഇളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും 150 രൂപയാണ് അപേക്ഷാ ഫീസ്. തുടർന്നുള്ള ഓരോ ബാങ്കിനും 50 രൂപ വീതം അധികമായി പരീക്ഷാഫീസ് അടക്കണം.
› പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 50 രൂപ മതി.
അപേക്ഷ അയക്കേണ്ട വിധം :
- യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെയുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക.
- ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പൂർണമായും പൂരിപ്പിക്കുക.
- അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം, പ്രായപരിധി, ജാതി, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, വിധവ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കണം.
അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ "സെക്രട്ടറി, സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001"എന്ന വിലാസത്തിൽ സമർപ്പിക്കുക.
അവസാന തീയതി : 2023 ജനുവരി 28 വൈകിട്ട് 5 മണി വരെ
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment