Tuesday, 3 January 2023

വനിതാ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2022

 

 

കേരള psc വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരള പോലീസിൽ ജോലി ചെയ്യാൻ താല്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഫെബ്രുവരി 1 ന് മുൻപായി  അപേക്ഷ സമർപ്പികേണ്ടതാണ്.

യോഗ്യത :

പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം നേടിയവർക്ക് വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.

ശമ്പളം :
വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 31,100 മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ ഇൻഷുറൻസ്, പി എഫ്, ട്രാവൽ അലവൻസ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി :


18 വയസ്സു മുതൽ 26 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.


No comments:

Post a Comment