Wednesday, 4 January 2023

കുടുംബശ്രീ പ്രവർത്തകർക്ക് അവസരം


കുടുംബശ്രീ ജില്ല മിഷന് കീഴിൽ വിവിധ സി.ഡി.എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.

യോഗ്യത: 

സോഷ്യോളജി/സോഷ്യൽ വർക്ക്/സൈക്കോളജി/ആന്ത്രോപ്പോളജി എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജെൻഡർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. 

പ്രായ പരിധി : 45 വയസ്സ്

സിഡിഎസിന്റെ സാക്ഷ്യപത്രം,പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം "ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ-680003" എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. 

അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി : 2023ജനുവരി 16 

ഫോൺ - 04872362517

No comments:

Post a Comment