Tuesday, 3 January 2023

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2022-23 വർഷത്തെ നാഷണൽ ഡിഫൻസ് അക്കാദമി& നേവൽ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

 

നിലവിൽ 395 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം. കേന്ദ്ര സർവീസിൽ യൂണിഫോം ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

ഓരോ അക്കാദമിയിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു

നാഷണൽ ഡിഫൻസ് അക്കാദമി: 370 (ആർമി-208, നേവി-42, എയർ ഫോഴ്സ്-120)
 നേവൽ അക്കാദമി (10+2 കേഡറ്റ് എൻട്രി സ്കീം): 25 

യോഗ്യത : 
അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയമായി പഠിച്ച് പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തുല്യമായ യോഗ്യത.സ്കൂൾ വിദ്യാഭ്യാസത്തിന്റെ 10 + 2 പാറ്റേൺ അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയ്ക്ക് കീഴിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഹാജരാകുന്ന അപേക്ഷകർക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം.


ജോലിസ്ഥലം:
ഇന്ത്യയിലുടനീളം

അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

അപേക്ഷിക്കേണ്ട തീയതി: 2022 ഡിസംബർ 21

അവസാന തീയതി: 2023 ജനുവരി 10

No comments:

Post a Comment