സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെയും നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനായി നോർക്ക റൂട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ് അപേക്ഷ ക്ഷണിച്ചു.
- 2022 -2023 അധ്യയനവർഷം ബിരുദ ,ബിരുദനന്തര കോഴ്സ് ചേർന്നവർക്കാണ് സ്കോളർഷിപ് ലഭിക്കുക.
- കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ഇ.സി.ആർ [എമിഗ്രേഷൻ ചെക്ക് റുക്വിർഡ്] ക്യാറ്റഗറിയിൽ പെട്ടതും രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയുവരുടെയും മക്കൾക്കാണ് സ്കോളർഷിപ് ലഭിക്കുക.
- 60 ശതമാനത്തിലധികം മാർക്ക് ഉള്ളവരും പഠിക്കുന്ന റെഗുലർ കോഴ്സ് പഠിക്കുന്നവർക്കും മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയു.
അപേക്ഷ സമർപ്പിക്കേണ്ട വിധം :ഓൺലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഡിസംബർ 23

No comments:
Post a Comment