Tuesday, 13 December 2022

മുംബൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ പഠിക്കാം


ഇൻഡസ്‌ട്രിയൽ എൻജിനീയറിങ് രംഗത്തെ രാജ്യത്തെ തന്നെ മികച്ച സ്‌ഥാപനമായ മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ (നിറ്റി)

 പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. 2023-25 ബാച്ചിലേക്കുള്ള ദ്വിവത്സര പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാനവസരം. 2023 ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

വിവിധ പ്രോഗ്രാമുകൾ

1.ഇൻ‍ഡസ്ട്രിയൽ മാനേജ്‌മെന്റ് (PGDIM)

2.സസ്റ്റെയിനബിലിറ്റി മാനേജ്‌മെന്റ് (PGDSM)

പൊതുയോഗ്യത മാനദണ്ഡം

60% മാർക്കോടെ ഏതെങ്കിലും ശാഖയിലെ എൻജിനീയറിങ് / ടെക്‌നോളജി ബിരുദമാണ്, അടിസ്ഥാനയോഗ്യത. എന്നാൽ പട്ടികജാതി/പട്ടിക വർഗ്ഗ / ഭിന്നശേഷി വിഭാഗക്കാർക്ക് 55% മാർക്ക് മതി . ഇപ്പോൾ അവസാന വർഷത്തിൽ പഠിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽ 2023 സെപ്റ്റംബർ 30നകം അവർക്ക് പരീക്ഷാഫലം സമർപ്പിക്കാൻ സാധിക്കണം. ഇതുകൂടാതെ ഓരോ പ്രോഗ്രാമിനും നിർദ്ദിഷ്ട അഭിരുചി പരീക്ഷകളും പാസ്സായിരിക്കണം.

PGDIM(ഇൻ‍ഡസ്ട്രിയൽ മാനേജ്‌മെന്റ്)

എൻജിനീയറിംഗ് ബിരുദത്തിനു  പുറമേ, എംഎസ്‌സി (മാത്‌സ് / സ്റ്റാറ്റിസ്റ്റിക്സ്), 5–വർഷ മാത്‌സ് & കംപ്യൂട്ടിങ് ‍ഡ്യുവൽ ഡിഗ്രി, 4–വർഷ ബിഎസ് / ബിടെക് (ഇക്കണോമിക്സ്) എന്നീ യോഗ്യതകളുള്ളവരേയും പരിഗണിക്കും. ഇതു കൂടാതെ ഐ.ഐ.എം. ക്യാറ്റ് സ്കോറും വേണം.

PGDSM (സസ്റ്റെയിനബിലിറ്റി മാനേജ്‌മെന്റ്)

അടിസ്ഥാനയോഗ്യതക്കു പുറമെ, ക്യാറ്റ്, ജിആർഇ, ജിമാറ്റ് എന്നീ അഭിരുചി പരീക്ഷകളിലൊന്നിലെ സ്കോറും നിർബന്ധമായും വേണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും [ലിങ്ക്] സന്ദർശിക്കുക 

"NATIONAL INSTITUTE OF INDUSTRIAL ENGINEERING,

VIHAR LAKE ROAD,

NEAR THE RESIDENCE HOTEL,

POWAI, MUMBAI,

MAHARASHTRA- 400087"


No comments:

Post a Comment