സ്‌റ്റാഫ് സെലക്‌ഷൻ കമീഷൻ (എസ്‌എസ്‌സി) നടത്തുന്ന കംബൈൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
- വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, വകുപ്പുകൾ, മന്ത്രാലയങ്ങൾ തുടങ്ങിയവയിലെ ഗ്രൂപ്പ് സി തസ്‌തികയായ ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടറിയറ്റ് അസിസ്‌റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിലാണ് അവസരം.
ഒഴിവുകൾ : 4500
ടയർ - 1, 2 എന്നിങ്ങനെ രണ്ടുഘട്ടമായാണ് പരീക്ഷ.
രണ്ടും കംപ്യൂട്ടർ അധിഷ്‌ഠിതം.
- ആദ്യഘട്ട പരീക്ഷ ഫെബ്രുവരി - മാർച്ചിൽ.
- കേരള – -കർണാടക റീജിയന്റെ ഭാഗമായ കേരളത്തിൽ ഏഴ് പരീക്ഷാകേന്ദ്രമുണ്ട്.
- കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം
യോഗ്യത: പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
പ്രായം: 18–-27
അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി നാല്.
വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക

No comments:
Post a Comment