Tuesday, 27 December 2022

ഇർമയിൽ പഠിക്കാം : അപേക്ഷ 31 വരെ

 


ഗ്രാമീണ മേഖലയിൽ ആധുനിക മാനേജ്‌മന്റ് ശൈലികൾ പരിശീലിപ്പിക്കുന്ന 'ഇർമ' യിൽ 2 വർഷ പിജി ഡിപ്ലോമ ഇൻ മാനേജ്‌മന്റ് - റൂറൽ മാനേജ്‌മെന്റ്റ് കോഴ്സിന് അപേക്ഷിക്കാം.

യോഗ്യത 

50 % മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.പട്ടിക,പിന്നോക്ക സാമ്പത്തിക പിന്നോക്ക,ഭിന്ന ശേഷി വിഭാഗക്കാർക്ക് 45 % മതി.തത്തുല്യ  ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കും.2023 ജൂലൈ മൂന്നിനെങ്കിലും പൂർത്തിയാക്കുന്ന ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

  • ഓൺലൈൻ എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ട്.
  • 2 വർഷത്തേക്ക് ഹോസ്റ്റൽ ചിലവ് അടക്കം 15 ലക്ഷം രൂപ ഫീസായി അടക്കണം.
  • സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

അപേക്ഷ ഫീസ് : 2000 /-

പട്ടിക ഭിന്നശേഷി വിഭഗക്കാർക്ക് 1000 /-

ബിപിഎൽ വിഭാഗക്കാർക്ക് ഫീസ് ഇല്ല

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ അയക്കേണ്ട അവസാന തീയതി : 2022 ഡിസംബർ 31 


കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്[ലിങ്ക് ] കാണുക 

No comments:

Post a Comment