KSRTC [കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ] ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടയും ജോലി ഒഴിവ് സംബന്ധിച്ച വിഞ്ജാപനം പുറത്തിറക്കി
യോഗ്യത
ഡ്രൈവർ :
- അപേക്ഷിക്കുന്നവർക്ക് ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടയിരിക്കണം.
- മുപ്പതിൽ കൂടുതൽ സീറ്റുകൾ ഉള്ള ഹെവി പാസ്സഞ്ചർ വാഹനങ്ങളിൽ 5 വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം.
- പ്രവർത്തിപരിചയം തെളിയിക്കുന്നതിന് മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ റോൾ നമ്പറിന്റെ പകർപ്പോ പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പോ ഹാജരാക്കണം.
കണ്ടക്ടർ :
- അപേക്ഷിക്കുന്നവർക്ക് എംവി ആക്ട് 1988 പ്രകാരം കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം.
- അംഗീകൃത ഇൻസ്റ്റിട്യൂട്ടിൽ നിന്ന് പത്താം ക്ലാസ് വിജയിച്ചിരിക്കണം.
- കണ്ടക്ടർ മേഖലയിൽ 5 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
- പ്രവർത്തിപരിചയം തെളിയിക്കുന്നതിന് മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ റോൾ നമ്പറിന്റെ പകർപ്പോ പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പോ ഹാജരാക്കണം.
പ്രായപരിധി : 21 - 55
തിരഞ്ഞെടുക്കൽ പ്രക്രിയ : എഴുത്ത് പരീക്ഷ,ഡ്രൈവിംഗ് ടെസ്റ്റ്,അഭിമുഖം
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 നവംബർ 16
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 നവംബർ 30
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment