Saturday, 26 November 2022

നൂതനാശയങ്ങൾ അവതരിപ്പിച്ചു സമ്മാനം നേടാൻ ഡ്രീംവെസ്റ്റർ മത്സരം

 
 

സംരംഭക വർഷം പദ്ധതിയുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി നൂതനാശയങ്ങളുള്ള സംരംഭകർക്ക് അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും സമ്മാനങ്ങൾ നേടാനുമുള്ള അവസരവുമായി ഡ്രീംവെസ്റ്റർ മത്സരം. 

ഒന്നാം സ്ഥാനത്തിന് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 3 ലക്ഷം രൂപയും മൂന്നാം  സ്ഥാനത്തിന് 2 ലക്ഷം രൂപയും സമ്മാനം ലഭിക്കും.

4 മുതൽ 10 സ്ഥാനം വരെയുള്ളവർക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതൽ 20 സ്ഥാനം വരെയുള്ളവർക്ക് 25000 രൂപ വീതവും സമ്മാനം ലഭിക്കും.

തെരഞ്ഞെടുക്കുന്ന എല്ലാ ആശയങ്ങൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള ഇൻകുബേഷൻ സെന്ററുകളിലെ ഇൻകുബേഷൻ സ്പേസിലേക്കുള്ള പ്രവേശനം, മെന്ററിങ്ങ് പിന്തുണ, സീഡ് കാപ്പിറ്റൽ സഹായം, വിപണിബന്ധങ്ങൾ എന്നീ സഹായം ലഭ്യമാക്കും. 

2022 ഡിസംബർ 23 വരെ  www.dreamvestor.in -ൽ ആശയങ്ങൾ സമർപ്പിക്കാം. 

വിവരങ്ങൾക്ക് : +91-471-2302774 

dreamvestorofficial@gmail.com Directorate of Industries and Commerce,
3rd Floor, Vikas Bhavan,
Thiruvananthapuram, Kerala 695033
http://industry.kerala.gov.in

No comments:

Post a Comment