Monday, 28 November 2022

ശ്രീ അയ്യൻകാളി ടാലന്റ് സെർച്ച് സ്കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷിക്കാം


പ്രീമെട്രിക് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ശ്രീ അയ്യൻകാളി ടാലന്റ് സെർച്ച് സ്കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷിക്കാം.

  • അപേക്ഷകർ 2022-23 വർഷം സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 5, 8 എന്നീ ക്ലാസുകളിൽ പഠിക്കുന്നവർ ആയിരിക്കണം. 
  • 4, 7 ക്ലാസുകളിൽ ലഭിച്ച ഗ്രേഡിന്റെയും വരുമാനത്തിന്റെയും മറ്റു പാഠ്യേതര പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിലാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 
  • പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാർഥികൾക്ക് 10-ാം ക്ലാസ് വരെ പ്രതിവർഷം ₹4,500/- വീതം സ്കോളർഷിപ്പ് ലഭിക്കും.

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. 

അപേക്ഷകൾ ബന്ധപ്പെട്ട കോർപ്പറേഷൻ / മുൻസിപ്പാലിറ്റി / ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ 30.11.2022 ന് മുൻപായി സമർപ്പിക്കണം.

No comments:

Post a Comment