കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യബോർഡ്) സാന്ത്വന തീരം പദ്ധിതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി പെൻഷകാർക്കും ഗുരുതര രോഗങ്ങൾക്ക് 5 വർഷത്തേക്ക് തുടർ ചികിത്സ ധനസഹായം നൽകുന്നു.
- ക്ഷേമനിധി ബോർഡിൽ 3 വർഷത്തിൽ കുറയാത്ത അംഗത്വമുള്ളവരും 23 വയസ് പൂർത്തിയായവരുമായ പ്രതിവർഷം 50,000 രൂപയിൽ താഴെ വരുമാനമുള്ളവർക്കാണ് ആനുകൂല്യം.
- അപേക്ഷയോടൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, ചികിത്സിച്ച ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, സർക്കാർ ആശുപത്രിയിൽ നിന്നുള്ള റഫറൻസ് രേഖ (സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക്), ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ (ഒറിജിനൽ), മത്സ്യബോർഡ് പാസ്സ് ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പുകൾ, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നീ രേഖകൾ സമർപ്പിക്കേണ്ടതാണ്.
തുടർ ചികിത്സ സഹായത്തിന് അർഹതയുള്ളവർ അപേക്ഷ നിശ്ചിത ഫാറത്തിൽ അനുബന്ധ രേഖകളുൾപ്പെടുത്തി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം.
No comments:
Post a Comment