Wednesday, 12 October 2022

കരാർ അടിസ്ഥാനത്തിൽ ഹോസ്പിറ്റലിൽ നിയമനം

 


തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ‘അഭ്യസ്തവിദ്യരായ പട്ടികജാതി യുവാക്കള്‍ക്ക് തൊഴിൽ’ പദ്ധതിയുടെ ഭാഗമായി ബി.എസ്.സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് അപ്രന്റീസുമാരെ നിയമിക്കുന്നു. 


ബി.എസ്.സി നഴ്‌സിംഗ് അപ്രന്റീസില്‍ 60 ഒഴിവുകളുണ്ട്.  

യോഗ്യത: ബി.എസ്.സി നഴ്‌സിംഗ് ബിരുദം.

അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. 

ജനറല്‍ നഴ്‌സിംഗ് അപ്രന്റീസില്‍ 30 ഒഴിവുണ്ട്.

 8,000 രൂപ പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും. 

യോഗ്യത :ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി ബിരുദം/ഡിപ്ലോമ .

വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നിശ്ചിത ഫോമില്‍ 2022 ഒക്ടോബര്‍ 20 വൈകിട്ട് 5 മണിക്കകം അപേക്ഷകള്‍ ലഭിക്കണം. 

വിലാസം: "സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം പാലസ് പി.ഒ, 695 004". 

അപേക്ഷ ഫോമിന്റെ മാതൃക വെബ്സൈറ്റ് [ലിങ്ക്] നിന്നും ലഭ്യമാണ് 

കൂടുതൽ വിവരങ്ങള്‍ക്ക് 0471 -2550750, 2440890


No comments:

Post a Comment