Monday, 31 October 2022

കുടുംബശ്രീ മുഖേന ജോലിയ്ക്ക് അവസരം

 മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു.
യോഗ്യത


അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദം, ടാലി, എം.എസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍ എന്നിവ ഉള്‍പ്പടെയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനവും അക്കൗണ്ടിങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

സി.ഡി.എസുകള്‍ക്ക് കീഴിലുള്ള അയല്‍ക്കൂട്ട അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം, ആശ്രയ കുടുംബാംഗം, ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായപരിധി :20നും 35നും ഇടയിലായിരിക്കണം. 

നിലവില്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാം.

അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org ലോ ലഭിക്കും.

നവംബര്‍ 11ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.

  • പരീക്ഷാ ഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മലപ്പുറം എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  • പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം.
  • പൂരിപ്പിച്ച അപേക്ഷാ ഫോം ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തി സി.ഡി.എസ് ചെയര്‍പേഴ്സന്റെ അല്ലെങ്കില്‍ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ ആണ് നല്‍കേണ്ടത്.


അപേക്ഷകള്‍ "ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ സിവില്‍സ്റ്റേഷന്‍ മലപ്പുറം-676505" എന്ന വിലാസത്തില്‍ അയക്കണം.

 ഫോണ്‍ 0483 2733470

No comments:

Post a Comment