Monday, 31 October 2022

ഫിഷറീസ് വകുപ്പിൽ ജോലി

 


 മലപ്പുറം ജില്ലയില്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ ഇന്‍ലാന്റ് അക്വാറ്റിക് എക്കോ സിസ്റ്റം പ്രൊജക്ട് 2022-22 പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് കോര്‍ഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

യോഗ്യത 

 


സംസ്ഥാന അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സറ്റി/ഫിഷറീസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎഫ്എസ്എസി, അക്വകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ/ സുവോളജിയിലോ ബിരുദാനന്തര ബിരുദം ഗവണ്‍മെന്റ് വകുപ്പ്/ സ്ഥാപനത്തില്‍ അക്വാകള്‍ച്ചറല്‍ സെക്ടറില്‍ മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം.

താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 10.30 ന് ഉണ്യാല്‍ നിറമരുതൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ കം ട്രെയിനിങ് സെന്റര്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് എത്തണം.

 വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ആവിശ്യമാണ്.

 ഫോണ്‍ : 0494 2666428

No comments:

Post a Comment