Monday, 3 October 2022

സ്കൂളിൽ ഒഴിവ്



തിരുവനന്തപുരം ജില്ലയില്‍ ജില്ലാ പഞ്ചായത്തിന്റെ ഗ്രന്ഥപ്പുര പദ്ധതി പ്രകാരം സ്‌കൂളുകളില്‍ ഓണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. 

നിലവില്‍ ഒഴിവുകളുള്ള സ്‌കൂളുകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യത

ലൈബ്രറി സയന്‍സില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 

പ്രായപരിധി: 21 മുതല്‍ 45 വരെ

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 3ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment