Monday, 3 October 2022

വനിതാ ശിശു വികസന വകുപ്പിൽ ജോലി

 



വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത 

ഹോം മാനേജർ - എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) 

പ്രായം 25 വയസ്സ്

 30-40പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. 

പ്രതിമാസം 22,500 രൂപ വേതനം ലഭിക്കും.

സെക്യൂരിറ്റി -  എസ്.എസ്.എൽ.സി. 

പ്രായം 23 വയസ്സ് പൂർത്തിയാകണം. 

പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.

നിർദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2022 ഒക്ടോബർ 10ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയക്കണം. 

അപേക്ഷ അയക്കേണ്ട വിലാസം: "സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം- 695002". 

ഇ-മെയിൽ: spdkeralamss@gmail.com / keralasamakhya@gmail.com

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2348666 

കൂടുതൽ അന്വേഷണങ്ങൾക്ക്  വെബ്‌സൈറ്റ് [ലിങ്ക്]

No comments:

Post a Comment