കോവിഡ് ബാധിച്ചോ കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപ്പെട്ടോ മരണമടഞ്ഞ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
- കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷൻ നിലവിലുള്ള നഴ്‌സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക.
- മരണപ്പെട്ട വ്യക്തികളുടെ അടുത്ത ബന്ധുവിന് അപേക്ഷ സമർപ്പിക്കാം.
ആവശ്യമായ രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ നേരിട്ടോ തപാൽ മുഖേനയോ "രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035" എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്.
- നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
2022 അപേക്ഷ ഡിസംബർ 31 വൈകുന്നേരം 5 മണിക്കകം ലഭിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും http://www.nursingcouncil.kerala.gov.in
No comments:
Post a Comment