Monday, 24 October 2022

വിദ്യാഭ്യാസാനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു





കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 

SSLC പാസായതിന് ശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർദ്ദിഷ്ട അപേക്ഷാ ഫാറത്തിൽ 2022 ഒക്ടോബർ 31ന് മുമ്പായോ അല്ലെങ്കിൽ പുതിയ കോഴ്സിൽ ചേർന്ന് 45 ദിവസത്തിനകമോ ബോർഡിന്റെ ബന്ധപ്പെട്ട ജില്ല എക്സിക്യൂട്ടീവ് ഓഫീസർ മുമ്പാകെ  അപേക്ഷ സമർപ്പിക്കണം. 

പ്രസ്തുത അപേക്ഷ, വിദ്യാർത്ഥി/നി ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം.

അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് (IFSC സഹിതം), വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം

No comments:

Post a Comment