Saturday, 22 October 2022

കോവിഡ് മരണം: ധനസഹായത്തിനു 60 ദിവസത്തിനകം അപേക്ഷിക്കണം

സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള എക്സ്ഗ്രേഷ്യ ധനസഹായത്തിന്റെ അപേക്ഷകൾ 60 ദിവസത്തിനകം സമർപ്പിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 

2022 മാർച്ച് 22നു മുൻപുവരെ കോവിഡ് ബാധിച്ചു മരിച്ചവർക്കുള്ള ധനസഹായത്തിനുള്ള അപേക്ഷയാണ് 2022 മാർച്ച് 24 മുതലുള്ള 60 ദിവസത്തിനകം നൽകേണ്ടത്. 

ഇതു സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു നിർദേശം.

2022 മാർച്ച് 22നു ശേഷം കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾ ധനസഹായത്തിനായി, മരണം നടന്ന് 90 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. 

അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

ഈ സമയപരിധിക്കകം അപേക്ഷ നൽകാൻ കഴിയാത്തവർക്ക് ഇതു സംബന്ധിച്ചു പരാതി പരിഹാര സമിതിയെ സമീപിക്കാം

No comments:

Post a Comment