Saturday, 22 October 2022

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾക്ക് അപേക്ഷിക്കാം



കേന്ദ്ര സർക്കാറിന്റെ എ.ഡി.ഐ.ഡി. സ്കീം പ്രകാരം ഭിന്നശേഷിക്കാരായ ആളുകൾക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള സി.എസ്.സി. രജിസ്ട്രേഷന് അപേക്ഷിക്കാം.

പദ്ധതി വഴി ശാരീരിക/ചലന പരിമിതി, കേൾവി/കാഴ്ച /ബുദ്ധി പരിമിതിയുള്ളവർക്ക് മെഡിക്കൽ ക്യാമ്പ് നടത്തി ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കും.

അപേക്ഷകർ 40% കുറയാതെ ഭിന്നശേഷി സർട്ടിഫിക്കറ്റുളളവരും ഇൻഡ്യൻ പൗരത്വമുള്ളവരും പ്രതിമാസ വരുമാനം 22,500 രൂപയിൽ കവിയാത്തവരുമായിരിക്കണം.

ആവിശ്യമായ രേഖകൾ 

  • ഭിന്നശേഷി സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ് അഡ്രസ്സ് തെളിയക്കുന്നതിന് ആധാർ /വോട്ടർ കാർഡ് /റേഷൻ കാർഡ് /ഡ്രൈവിങ്ങ് ലൈസൻസ് ഇവയിൽ ഏതെങ്കിലും, 
  • രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകൾ സഹിതം സി.എസ്.സി പോർട്ടലിൽ രജിസ്ട്രേഷൻ നടത്തണം. 
മുമ്പ് സഹായ ഉപകരണങ്ങൾ കൈപറ്റിയവർ അപേക്ഷിക്കേണ്ടതില്ല.

 കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 

ഫോൺ : 0484 2425377

No comments:

Post a Comment