Saturday, 22 October 2022

താത്ക്കാലിക ജീവനക്കാർക്ക് കോവിഡ് ബാധിച്ചാൽ 5 ദിവസം അവധി


സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും താത്ക്കാലിക / ദിവസ വേതന / കരാർ ജീവനക്കാർക്കു കോവിഡ് ബാധിച്ചാൽ പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ പരമാവധി 5 ദിവസം അവധി ലഭിയ്ക്കും. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ അവധി ഡ്യൂട്ടിയായി പരിഗണിക്കും. 


  • കോവിഡ് ബാധിച്ച ആളുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവർ അക്കാര്യം ഓഫിസിൽ വെളിപ്പെടുത്തുകയും സാമൂഹിക അകലം അടക്കം മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. 


  • കോവിഡ് പോസിറ്റീവ് ആയ ആൾ 5 ദിവസം കഴിഞ്ഞു നെഗറ്റീവ് ആയാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫിസിൽ ഹാജരാകണം. 5 ദിവസം കഴിഞ്ഞും നെഗറ്റീവ് ആയില്ലെങ്കിൽ 2 ദിവസം കൂടി മറ്റ് അർഹമായ അവധി എടുക്കാവുന്നതാണ്. 

No comments:

Post a Comment