Sunday, 23 October 2022

ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്


മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, സെക്യൂരിറ്റി, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. 

യോഗ്യത

സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് - 

 ഗവ. അംഗീകൃത ജിഎന്‍എം/ബിഎസ്ഇ, നഴ്സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷൻ.

ഇസിജി ടെക്‌നിഷ്യൻ -  

ഹയര്‍സെക്കന്‍ഡറി /വിഎച്ച്എസ് സി, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോമീറ്റര്‍ ടെക്നോളജി.

സെക്യൂരിറ്റി -  സെക്യൂരിറ്റി ട്രെയ്നിങ് കോഴ്സ് അല്ലെങ്കില്‍ വിമുക്ത ഭടന്‍, 

ലാബ് ടെക്‌നിഷ്യൻ - ബി.എസ്സി  എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടി. ഫാര്‍മസിസ്റ്റിന് ബിഫാം അല്ലെങ്കില്‍ ഡിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത.

അഭിമുഖം:

 സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, സെക്യൂരിറ്റി തസ്തികകളിലേക്ക് ഒക്ടോബര്‍ 26ന് രാവിലെ 10.30 നും ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് 27ന് രാവിലെ 10 നും കൂടികാഴ്ച നടത്തും. 

ഫോണ്‍ 0483 2734866

No comments:

Post a Comment