Tuesday, 13 September 2022

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്ക് അവസരം



വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുളള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുളള അഭിമുഖം നടത്തപ്പെടുന്നു. 

യോഗ്യത -

  • എഞ്ചിനീയറിംഗ് ബിരുദം (അഗ്രികള്‍ച്ചറല്‍/സിവില്‍). അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന. 
  • (ഈ യോഗ്യതയുളള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുളള ഓവര്‍സീയര്‍) മുന്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

2022 സെപ്റ്റംബർ 15 ന് രാവിലെ 11 മുതല്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് അഭിമുഖം നടക്കും

 ഫോണ്‍ : 04735 252029

No comments:

Post a Comment