Tuesday, 13 September 2022

+2 വിജയിച്ചവർക്ക് അവസരം

കോഴിക്കോട് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതലകള്‍ക്കായി കോ ഓര്‍ഡിനേറ്റര്‍മാരെ 1 വർഷത്തെ  കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  

യോഗ്യത 

അപേക്ഷകര്‍ അതാത് ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പരിധിയിലുള്ളവരും പട്ടികജാതിയില്‍പ്പെട്ട പ്ലസ് ടു പാസായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവരായിരിക്കണം. 

പ്രായപരിധി : 21 നും 45 നും ഇടയിലായിരിക്കണം. 

പട്ടികജാതി otവികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :  സെപ്തംബര്‍ 20ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ്.

ഫോണ്‍ 0495 2370379

No comments:

Post a Comment