.
9 മാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ 18,000 രൂപ ശമ്പളം നിരക്കില്‍ 4 ഹാര്‍ബറുകളില്‍ ആയി 20 ഒഴിവുകളാണ് ഉളളത്.
യോഗ്യത:
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയായിരിക്കണം.
പ്രായപരിധി: 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം.
മുന്‍ഗണന: സീ റസ്‌ക്യൂ സ്‌ക്വാഡ് ലൈഫ് ഗാര്‍ഡായി ജോലി ചെയ്തിട്ടുളള പ്രവൃത്തി പരിചയം. 2018 ലെ പ്രളയാ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍, അതത് ജില്ലയിലെ താമസക്കാര്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, അത്യാധുനിക കടല്‍ രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുളള പ്രാവീണ്യം.
ഉദ്യോഗാര്‍ത്ഥികള്‍ "സെപ്തംബര്‍ 14 ന് രാവിലെ 10 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കേണ്ടതാണ്".
ഫോണ്‍: 0495 2383780
No comments:
Post a Comment