മലയാള മനോരമ ഏജന്റുമാരുടെയും വിതരണക്കാരുടെയും മക്കൾക്ക് ലഭിക്കുന്ന സ്കോളർഷിപ് ആണിത് .
ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ്സിലും പ്ലസ് വൺ [+1 ] നും പഠിക്കുന്നവരായിരിക്കണം.
ആവിശ്യമായ രേഖകൾ : എട്ടാം ക്ലാസ്സിലെ ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ്സിലെ വർഷാവസന മാർക്ക് ലിസ്റ്റും,പ്ലസ് വൺ ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ്സിലെ വർഷാവസന മാർക്ക് ലിസ്റ്റും സമർപ്പിക്കണം.
പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A + നേടിയ ഉദ്യോഗാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.ഉയർന്ന ഗ്രേഡ് മാർക്കും സ്കോളർഷിപ്പിന് പരിഗണിക്കപ്പെടുന്നു.
സ്കോളർഷിപ് അപേക്ഷ ഫോം മനോരമ യൂണിറ്റ് ഓഫീസിലെ സർക്കുലേഷൻ വിഭാഗത്തിൽ നിന്നും ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷ ഫോറവും, മാർക്ക് ലിസ്റ്റും സ്കൂൾ മേലധികാരിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി 2022 സെപ്റ്റംബർ 30 ന് മുൻപായി ബന്ധപ്പെട്ട സർക്കുലേഷൻ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള മലയാള മനോരമ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
No comments:
Post a Comment