Saturday, 3 September 2022

റെസ്ക്യൂഗാർഡുമാരെ നിയമിക്കുന്നു


ഫിഷറീസ് വകുപ്പില്‍ 2022-23 സാമ്പത്തിക വര്‍ഷം ഫിഷിങ് ഹാര്‍ബറുകള്‍ കേന്ദ്രികരീച്ച് സീ റസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കുന്നതിലേക്കായി റസ്‌ക്യൂഗാര്‍ഡുമാരെ തെരഞ്ഞെടുക്കുന്നു.

യോഗ്യത 

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം ലഭിച്ചവർക്ക് അപേക്ഷിക്കാം  

പ്രായപരിധി 

20 നും 45 നും ഇടയില്‍ പ്രായമുളള കടലില്‍ നീന്തുന്നതിന് പ്രാവീണ്യമുളള വ്യക്തികള്‍ ആയിരിക്കണം. 

ഉടമസ്ഥതയില്‍ എഞ്ചിനും യാനവും രക്ഷാപ്രവര്‍ത്തനത്തിന് ലഭ്യമാക്കണം.

താത്പര്യമുള്ളവര്‍,

 സെപ്തംബര്‍ 13ന് രാവിലെ 10.30 ന് പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ മതിയായ രേഖകളും അതിന്റെ പകര്‍പ്പും വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. 

ഫോണ്‍: 0494-2666428

No comments:

Post a Comment