Saturday, 3 September 2022

മെഡിസെപ് കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു

മെഡിസെപ് സംബന്ധമായ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് വിങ്, ടെക്‌നിക്കൽ സപ്പോർട്ട് ഡിവിഷൻ എന്നിവയുടെ പ്രവർത്തനത്തിനു വേണ്ടി താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. 

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം hr.medisep@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.

ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 

ഇൻഷുറൻസ് എക്‌സ്‌പോർട്ട്, മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ), മാനേജർ(ഫിനാൻസ്), മാനേജർ (ഐ.ടി), അസിസ്റ്റന്റ് മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ, ഐ.ടി), അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്‌സ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ 

യോഗ്യത വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 സെപ്റ്റംബർ 25

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment