കരസേനയുടെ 2023 ജനുവരിയിൽ ആരംഭിക്കുന്ന 48-ാമത് ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് (പെർമനന്റ് കമ്മിഷൻ) അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 60 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ്ടു വിജയം. അപേക്ഷകർ 2022-ലെ ജെ.ഇ.ഇ. മെയിൻ പരീക്ഷ എഴുതിയിരിക്കണം.
പ്രായപരിധി
16.5-19.5. അപേക്ഷകർ 2003 ജൂലായ് രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയിൽ (രണ്ട് തീയതികളുമുൾപ്പെടെ) ജനിച്ചവരാകണം.
അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 സെപ്‌റ്റംബർ 21
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment