കേരളവും ലക്ഷ്യദ്വീപും ഉൾപ്പെടുന്ന സതേൺ റീജനിലെ എയർപോർട്ടുകളിൽ ജൂനിയർ അസിറ്റന്റ്,സീനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് ഒഴിവ് ക്ഷണിക്കുന്നു.
തമിഴ്നാട്,ആഡ്രപ്രദേശ്,തെലങ്കാന,കർണാടക,കേരളം,പോണ്ടിച്ചേരി/ലക്ഷദ്വീപ് സംസ്ഥാനങ്ങളിൽ ഉള്ളവർക്കാണ് അവസരം.
പ്രായപരിധി : 18 -30
യോഗ്യത
ജൂനിയർ അസ്സിസ്ടന്റ് [ഫയർ സർവീസ്] - 50 % മാർക്കോടെ പത്താം ക്ലാസ് വിജയവും 3 വർഷ റഗുലർ ഡിപ്ലോമയും [മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഫയർ] അല്ലെങ്കിൽ 50 % മാർക്കോടെ പ്ലസ് ടു വിജയിച്ചിരിക്കണം.
അംഗീകൃത ഹെവി ലൈസൻസ് [ഒരു വർഷം മുൻപ് ഇഷ്യൂ ചെയ്തതാകണം]അല്ലെങ്കിൽ അംഗീകൃത എൽഎംവി ലൈസൻസ് [2 വർഷം മുൻപ് ഇഷ്യൂ ചെയ്തതാകണം].
ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്തവർ പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കും മുന്നേ നേടിയിരിക്കണം.അല്ലാത്ത പക്ഷം പ്രൊബേഷൻ കാലയളവ് ഒരു വർഷം കൂടി നീട്ടും.
ശാരീരിക യോഗ്യത
ഉയരം : പുരുഷൻ : 167 സെന്റിമീറ്ററിൽ കുറയരുത്,സ്ത്രീ : 157 സെന്റിമീറ്ററിൽ കുറയരുത്.
നെഞ്ചളവ് : പുരുഷൻ : 81 cm 5 cm വികസിപ്പിക്കാൻ സാധിക്കണം.
തൂക്കം : പുരുഷൻ : 55 കിലോയിൽ കുറയരുത് , സ്ത്രീ - 45 കിലോയിൽ കുറയരുത്.
കാഴ്ച ശക്തി : ദൂരകാഴ്ച രണ്ട് കണ്ണുകൾക്കും കണ്ണട ഇല്ലാതെ 6 /6 .സമീപ കാഴ്ച : രണ്ട് കണ്ണുകൾക്കും കണ്ണട ഇല്ലാതെ N5 .
വർണ കാഴ്ച : സാധാരണം
സാധാരണ കേൾവി ശക്തിയും സംസാരശേഷിയും വേണം.കൂടുതൽ യോഗ്യതകൾ വെബ്സൈറ്റിൽ നോക്കുക.
ശമ്പളം : 31000 -920000
സീനിയർ അസ്സിസ്ടന്റ് [അക്കൗണ്ട്സ്] - ബിരുദം [ബി.കോം പാസായവർക്ക് മുൻഗണന],മൂന്ന് വർഷ കമ്പ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ്,2 വർഷ പ്രവർത്തിപരിചയം.
ശമ്പളം : 36000 - 110000
ജൂനിയർ അസ്സിസ്ടന്റ് [ഓഫീസ്] - ബിരുദം,ടൈപ്പിംഗ് പ്രാവീണ്യം,2 വർഷ പ്രവർത്തിപരിചയം.
ശമ്പളം : 31000 - 92000
സീനിയർ അസ്സിസ്റ്റന്റ് ഒഫീഷ്യൽ ലാംഗ്വേജ് - ഇംഗ്ലീഷിലോ ഹിന്ദിയിലോ ബിരുദാനന്തര ബിരുദം.
ബിരുദ തലത്തിൽ ഇംഗ്ലീഷ്/ഹിന്ദി പഠിച്ചിരിക്കണം/ബിരുദ തലത്തിൽ ഇംഗ്ലീഷ്/ഹിന്ദി പഠിച്ചു ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദംഅല്ലെങ്കിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ ബിരുദവും ഇംഗ്ലീഷ്/ഹിന്ദി [തിരിച്ചും] വിവർത്തനത്തിലുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ്,അല്ലെങ്കിൽ കേന്ദ്ര -സംസ്ഥാന സർക്കാർ ഓഫീസുകളിൽ 2 വർഷ വിവർത്തന പരിചയം.
ശമ്പളം : 36000 - 110000
തിരഞ്ഞെടുക്കൽ പ്രക്രിയ
കമ്പ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷ
വൈദ്യപരിശോധന
ഡ്രൈവിംഗ് ടെസ്റ്റ്
എൻഡ്യൂറൻസ് ടെസ്റ്റ്
അപേക്ഷ ഫീസ് : 100 /- [ ഭിന്നശേഷിക്കാർ,വിമുക്തഭടൻ,സ്ത്രീകൾ എന്നിവർക്ക് ഫീസ് ഇല്ല].
ചെന്നൈ,ബെംഗളൂരു,ഹൈദ്രബാദ്,കൊച്ചി,വിജയവാഡ എന്നിവടങ്ങളിൽ വെച്ച് കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ നടക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അവസാന തീയതി : 2022 സെപ്റ്റംബർ 30
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment