Friday, 12 August 2022

കൊല്ലം ഡയറിയിൽ പ്ലാന്റ് അസിസ്റ്റന്റ്മാരുടെ താത്കാലിക ഒഴിവുകളിൽ അപേക്ഷ ക്ഷണിക്കുന്നു


കൊല്ലം ഡയറിയിൽ പ്ലാന്റ് അസിസ്റ്റന്റ്മാരുടെ താത്കാലിക ഒഴിവുകളിൽ ജോലി നോക്കുന്നതിന് തിരുവനന്തപുരം മേഖല സഹകരണ യൂണിയന്റെ കൊല്ലം ജില്ലയിലെ അംഗസംഘങ്ങളിൽ 2021 - 2022 വർഷത്തിൽ പാൽ നൽകിയവരും നിലവിൽ പാൽ നല്കുന്ന താഴെ പറയുന്ന യോഗ്യതകൾ ഉള്ള അംഗങ്ങൾ/അവരുടെ ഭാര്യ/ഭർത്താവ്/മക്കൾ സംഘം ജീവനക്കാരുടെ ആശ്രിതർ എന്നിവരിൽ നിന്നും പ്ലാന്റ് അസിറ്റന്റ്മാരുടെ ജോലിക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുവാൻ തീരുമാനിച്ചിരിക്കുന്നു 

യോഗ്യത 

  • പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്കും പൂർണ്ണ ആരോഗ്യമുള്ളവർക്കും അപേക്ഷിക്കാം.
  • ഡിഗ്രിയും അതിന് മുകളിൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല

പ്രായപരിധി :18 തികഞ്ഞതും 40 വയസ്സ് കഴിയാൻ പാടില്ലാത്തതും ആണ്

ശമ്പളം : 14000 [നിയമന കാലയളവിൽ പൂർണ്ണമായും ഹാജർ ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ അറ്റൻഡൻസ് ബോണസ് ആയി ലഭിക്കുന്നതാണ്. 

നിയമനം പൂർണ്ണമായും താത്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും.179 ദിവസത്തേക്കാണ് നിയമനം നീണ്ട് നിൽക്കുക .

അപേക്ഷയ്ക്ക് ആവിശ്യമായ രേഖകൾ 

  • അപേക്ഷകന്റെ/അപേക്ഷകയുടെ പ്രായം,വിദ്യാഭ്യസ യോഗ്യത [പത്താം ക്ലാസ് സർട്ടിഫിക്കറ്റിന്റെ മാർക്ക് ലിസ്റ്റ് ഉൾപ്പെടെ]
  • പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖ 
  • വയസിളവിന് അർഹതയുണ്ടെങ്കിൽ അത് തെളിയിക്കുന്നതിനുള്ള രേഖ 
  • സംഘം പ്രസിഡൻറ്റിൽ നിന്നും  സെക്രട്ടറിയിൽ നിന്നും സംഘത്തിന്റെ ലെറ്റർ ഹെഡിൽ സംഘത്തിന്റെ മുദ്ര സഹിതം ലഭിച്ച അപേക്ഷകന്റെ സ്വഭാവ സർട്ടിഫിക്കറ്റ് 
  • 6 മാസത്തിൽ കുറയാതെ എടുത്ത പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ 

അപേക്ഷകൾ ബന്ധപ്പെട്ട സംഘം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ശുപാർശയോടെ 2022  ഓഗസ്റ്റ് 18 നു മുൻപു പി&ഐ സെക്‌ഷനിൽ സമർപ്പിച്ചു രസീത് കൈപ്പറ്റേണ്ടതാണ്.

[പിന്നീടുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല]


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment