Tuesday, 30 August 2022

എൻഎസ് സഹകരണ ഹോസ്പിറ്റലിൽ ഒഴിവ്

 


കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പർ Q952 ഒരു ഉടമസ്ഥതയിള്ള എൻ. എസ് സഹകരണ ആശുപത്രിയിൽതാഴെ പറയുന്ന  തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ഒഴിവ് തസ്തികൾ 


സ്റ്റാഫ് നേഴ്സ് 

റെസ്പിറേറ്ററി തെറാപ്പിസ്റ്റ് 

ഡാറ്റഎൻട്രി ഓപ്പറേറ്റർ 

മെഡിക്കൽ ട്രാസ്‌ക്രിപ്‌ഷനിസ്റ് 

കെയർ ടേക്കർ 

വിദ്യാഭ്യസ യോഗ്യത 

1. സ്റ്റാഫ് നെഴ്സ്

യോഗ്യത: ബി. എസ്. സി നെഴ്സിംഗ്/ജി. എൻ. എം ഉം കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും

2. റെസ്പിറേറ്ററി തെറാപ്പിസ്റ്റ്

യോഗ്യത: ബി. എസ്. സി റെസ്പിറേറ്ററി തെറാപ്പി കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

3. ഡേറ്റാ എൻട്രി ഓപ്പറേറ്റർ

യോഗത: ബിരുദവും ഡേറ്റാ എൻട്രി ഓപ്പറേഷനിൽ സർക്കാർ അംഗീകൃത ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.

4. മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്

യോഗ്യത: ബിരുദവും മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിൽ സർക്കാർ അംഗീകൃത യോഗ്യതയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

5. കെയർ ടേക്കർ

യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി ഉം നല്ല ആശയ വിനിമയവും ഉണ്ടായിരിക്കണം.

അപേക്ഷകൾ ആശുപത്രിയുടെ www.nshospital.org എന്ന വെബ്സൈറ്റിൽ ഗൂഗിൾ ഫോം മുഖേന 12.09.2022 വൈകിട്ട് 4 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. 

അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ് അപ്ലോഡ് ചെയ്യേണ്ടതാണ്.

 പ്രായം സഹകരണ സംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. 

അഭിമുഖം നടക്കുന്ന തീയതികൾ 

സ്റ്റാഫ് നെഴ്സ് തസ്തികയിലെ അപേക്ഷകർ 14.09.2022 രാവിലെ 9 മണിക്കും മറ്റു തസ്തികകളിലെ അപേക്ഷകർ 15.09.2022 രാവിലെ 9 മണിക്കും കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ്. 

അഭിമുഖ സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്.ആശുപത്രി കാമ്പസ്)

No comments:

Post a Comment