Tuesday, 26 July 2022

കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിച്ചു

 


കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻജികളുടെ സമയബന്ധിത പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിലുള്ള പ്രോഗ്രാമർമാരുടെ ഒരു പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത


കമ്പ്യൂട്ടർ സയൻസ്/ ഐ.ടി എന്നിവയിൽ ബി.ടെക്/ ബി.ഇ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ എം.സി.എ എന്നിവയിൽ ഉള്ള ഫസ്റ്റ് ക്ലാസ് ബിരുദം. 

പ്രോഗ്രാമിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം 

പ്രായപരിധി 36 വയസ്

പട്ടികജാതി പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. 

അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരികളുടെ പേര് ഉൾപ്പെടെ) അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ ഓൺലൈനായി സെന്ററിന്റെ വെബ്‌സൈറ്റിൽ 2022 ജൂലൈ 30 ന് നാല് മണിക്ക് മുൻപ് അപ്‌ലോഡ് ചെയ്യണം. 

വെബ്‌സൈറ്റ്: www.ksrec.kerala.gov.in

No comments:

Post a Comment