എറണാകുളം തേവര ഫെറിയിൽ ഗവ. ഫിഷറീസ് സ്കൂളിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഗവ. വികലാംഗ വനിതാ മന്ദിരത്തിലെ നിവാസികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു.
യോഗ്യത
ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ്സ് യോഗ്യതയും ശാരീരികക്ഷമതയുമുള്ള 25നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളായിരിക്കണം. രാത്രിയും പകലും ഡ്യൂട്ടിയും, അവശ്യസന്ദർഭങ്ങളിൽ ആശുപത്രി ഡ്യൂട്ടിയും ചെയ്യുവാൻ സന്നദ്ധരായിരിക്കണം.
ആവിശ്യമായ രേഖകൾ :
ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ, ഇലക്ട്രൽ ഐ.ഡി/റേഷൻ കാർഡ് എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും
അഭിമുഖ തീയതി :
ആഗസ്റ്റ് മൂന്ന് രാവിലെ 11ന് ഗവ. വികലാംഗ വനിതാമന്ദിരത്തിൽ വെച്ച് നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2663688
No comments:
Post a Comment