Friday, 29 July 2022

ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ താല്‍കാലിക നിയമനം



ജില്ലയില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതികളില്‍ സിവില്‍ ജുഡീഷ്യറി വകുപ്പിന് കീഴില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു.

പ്രായം

62 വയസ്സ് കവിയരുത്. കോടതിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. 

[നിയമനം തുടര്‍ച്ചയായ 179 ദിവസം അല്ലെങ്കില്‍ 62 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ഇവയില്‍ ഏതാണോ ആദ്യം വരിക അതുവരെയോ ആയിരിക്കും].

ആവിശ്യമായ രേഖകൾ 

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 

അപേക്ഷ സമർപ്പിക്കേണ്ട വിലാസം 

"ജില്ലാ ജഡ്ജ്, ജില്ലാ കോടതി സമുച്ചയം, അയ്യന്തോള്‍, തൃശൂര്‍-680 003" 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :ഓഗസ്റ്റ് 10 ന് വൈകീട്ട് 5 മണിക്ക് മുമ്പ് ലഭിക്കുന്ന രീതിയില്‍ സമര്‍പ്പിക്കണം. 

അപേക്ഷകര്‍ അപേക്ഷിക്കുന്ന തസ്തികളിലോ ഉയര്‍ന്ന തസ്തികളില്‍ കോടതികളില്‍ നിന്നോ, കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവരായിക്കണം. 

ശമ്പളം

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് - 22,290 രൂപ

കമ്പ്യൂട്ടർ/എല്‍ഡി ടൈപ്പിസ്റ്റ് - 21,175 രൂപ

ഓഫീസ് അസിസ്റ്റന്റ് - 18,390 രൂപ

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0487 2360248


No comments:

Post a Comment