Friday, 29 July 2022

ബോട്ടുകളിലേയ്ക്ക് ടെക്‌നിക്കല്‍ സ്റ്റാഫ്




അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ എഞ്ചിന്‍ ഡ്രൈവര്‍, ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, ലാസ്‌കര്‍, മറൈന്‍ ഹോം ഗാര്‍ഡ് തസ്തികകളിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. 

യോഗ്യത:


ബോട്ട് കമാണ്ടര്‍

അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍  കേരള മൈനര്‍ പോര്‍ട്ട്‌സ് നല്‍കിയിട്ടുള്ള മാസ്റ്റര്‍ ഡ്രൈവര്‍ (ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ്/എംഎംഡി) ലൈസന്‍സും 3 വര്‍ഷം കടലില്‍ ബോട്ട് ഓടിച്ചുള്ള പരിചയവും. 

എഞ്ചിന്‍ ഡ്രൈവര്‍ : 

കെ ഐ വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സ്. 

ബോട്ട് ലാസ്‌കര്‍: 

കെ ഐ വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. 

മറൈന്‍ ഹോം ഗാര്‍ഡ് :

ഏഴാം ക്ലാസ് പഠനവും 5 വര്‍ഷത്തെ പുറംകടലിലെ പരിചയവും കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള കഴിവും.

ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, എഞ്ചിന്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേയ്ക്ക് നേവി/കോസ്റ്റ് ഗാര്‍ഡ്/ ബി.എസ്.എഫ് വാട്ടര്‍ വിഭാഗം വിമുക്ത സൈനികര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി :

50 വയസ് കവിയരുത്

സ്ത്രീകളും വികലാംഗരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും അപേക്ഷിക്കേണ്ടതില്ല. 

അപേക്ഷ "ജില്ലാ പൊലീസ്മേധാവി, തൃശൂര്‍ റൂറല്‍, അയ്യന്തോള്‍" എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. 

അവസാന തീയതി :  ജൂലൈ 31 

ഫോണ്‍: 0487- 2361000

No comments:

Post a Comment