കോട്ടയം: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ഹെഡ് ഓഫീസിലേക്ക് ഇന്റേണൽ ഓഡിറ്റർ, കമ്പനി സെക്രട്ടറി തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു.
യോഗ്യത
കമ്പനി സെക്രട്ടറി
ആർട്സ്/ സയൻസ്/ കൊമേഴ്സ് വിഷയങ്ങളിൽ ബിരുദവും കമ്പനി സെക്രട്ടറീസ് ഓഫ് ഇൻഡ്യയിൽ നിന്നും അസോസിയേറ്റ് മെമ്പർഷിപ്പുമാണ് കമ്പനി സെക്രട്ടറി തസ്തികയിലേക്കുള്ള യോഗ്യത.
ഇന്റേണൽ ഓഡിറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഐ.സി.എ.ഐ/ ഐ.സി.എം.എ/ഐ.സി.ഡബ്ല്യു.എ.ഐ.യിൽ നിന്നും ഇന്റർമീഡിയേറ്റുമാണ് ഇന്റേണൽ ഓഡിറ്റർ തസ്തികയിലേക്കുള്ള യോഗ്യത.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :ജൂലൈ 31നകം അപേക്ഷിക്കണം.
വിശദവിവരം www.ksdc.kerala.gov.in എന്ന വെബ് സൈറ്റിലോ 0481 2564304 എന്ന നമ്പരിലോ ലഭിക്കും.
No comments:
Post a Comment