Friday, 29 July 2022

വൃദ്ധ - വികലാംഗ സദനത്തിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ്



ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ മായിത്തറിയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ -വികലാംഗ സദനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂ ഓഗസ്റ്റ് നാലിന് നടക്കും.

പ്രായപരിധി 


മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ :50 വയസിന് താഴെ പ്രായവുമുള്ള പുരുഷന്‍മാരെയാണ് പരിഗണിക്കുന്നത്.

50ല്‍ താഴെ പ്രായമുള്ള സ്ത്രീകളെയാണ് ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. 

യോഗ്യത 

മള്‍ട്ടി ടാസ്‌ക് കെയര്‍

എട്ടാം ക്ലാസ് 

രാത്രിയും പകലും ജോലി ചെയ്യാനുള്ള സന്നദ്ധതയും ശാരീരിക ക്ഷമതയും ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ജെറിയാട്രിക് പരിശീലനം ലഭിച്ചവരായിരിക്കണം.

ജെ.പി.എച്ച്.എന്‍

പ്ലസ്ടു, ജെ.പി.എച്ച്.എന്‍ കോഴ്‌സ് വിജയിച്ച, രാത്രിയും പകലും ജോലി ചെയ്യാന്‍ സന്നദ്ധതയും, ശാരീരിക ക്ഷമതയുമുള്ളവരായിക്കണം.


യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി രാവിലെ മുതല്‍ മായിത്തറ വൃദ്ധ -വികലാംഗ സദനത്തില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. 

[പരിസര വാസികള്‍ക്ക് മുന്‍ഗണന]. 

ഫോണ്‍: 0478-281669

No comments:

Post a Comment