സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആശാ ഭവനിൽ (പുരുഷൻമാർ) ഒഴിവുള്ള കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ. തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 30ന് ഇന്റർവ്യൂ നടത്തും.
മാനസിക രോഗവിമുക്തരുടെ സംരക്ഷണത്തിന് താൽപ്പര്യവും സേവന താൽപ്പര്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ.
യോഗ്യത
കെയർ പ്രൊവൈഡർ [നാല് ഒഴിവുണ്ട്]
എട്ടാം ക്ലാസ് പാസ് ആയിരിക്കണം
പ്രായം 18നും 50(01/07/2022)നും മധ്യേ
വേതനം 18,390 രൂപ.
ഇന്റർവ്യൂ സമയം: രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 വരെ.
ജെ.പി.എച്ച്.എൻ [ഒരു ഒഴിവ്]
പ്ല്‌സ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായിരിക്കണം.
പ്രായം 18നും 50(01/07/2022)നും മധ്യേ.
വേതനം 24,520 രൂപ.
ഇന്റർവ്യൂ സമയം:ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 വരെ.
അഭിമുഖ സ്ഥലം
"തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസിലാണു കൂടിക്കാഴ്ച".
വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചക്ക് ഹാജരാകണം.
വിവരങ്ങൾക്ക്: 0471 2341955
No comments:
Post a Comment