Friday, 29 July 2022

സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ പരിചരണത്തിനായി എം.റ്റി.സി.പി, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു




സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ പരിചരണത്തിനായി എം.റ്റി.സി.പി, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. 

യോഗ്യത


മള്‍ട്ടി ടാസ്‌ക് ജീവനക്കാര്‍ എട്ടാംക്ലാസ് പാസായിരിക്കണം. 

ജെ.പി.എന്‍.എച്ച് ജീവനക്കാര്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യയോഗ്യതയും ജെ.പി.എന്‍.എച്ച് കോഴ്സും പൂര്‍ത്തിയാക്കിയിരിക്കണം.

അഭിമുഖ തീയതി 

ജൂലൈ 30ന് ആശാഭവന്‍ ഓള്‍ഡേജ് ഹോം, പൂജപ്പുര വികലാംഗസദനം എന്നിവിടങ്ങളിലേക്കും ആഗസ്റ്റ് ഒന്നിന് ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലേക്കുമാണ് അഭിമുഖം. 

അഭിമുഖ സമയം 

എം.റ്റി.സി.പി തസ്തികയിലേക്ക് രാവിലെ 10 മണിക്ക് 

ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് 2 മണിക്ക് 

പ്രായപരിധി 50 വയസ്

വേതനം 18,390 രൂപ, 24,520 രൂപയാണ് . 

അപേക്ഷകർ വയസ്, വിദ്യഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പൂജപ്പുര ജില്ലാ സാമൂഹിക നീതി ഓഫീസില്‍ നിശ്ചിത സമയത്തിന് അരമണിക്കൂര്‍ മുമ്പ് എത്തിച്ചേരണം

താല്‍പ്പര്യമുള്ളവര്‍ ജൂലൈ  30, ആഗസ്റ്റ് ഒന്ന് തീയതികളില്‍ പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2343241

 ഇമെയില്‍: dswotvmswa@gmail.com


No comments:

Post a Comment